ജനുവരി 13
"ഉമ്മാ... തണുക്കണുമ്മാ..."
ഞാനെണീറ്റ് വരുമ്പോള്‍ ബാത്ത് റൂമില്‍ നിന്നും പാച്ചുവിന്റെ ചിണുങ്ങല്‍ കേള്‍ക്കുന്നു.
"ഇക്കാ ദോശയ്ക്ക് അന്നിക്ക ഉണ്ടാക്കിയ പോലത്തെ ഇഞ്ചിച്ചമ്മന്തി മതിയോ"... പാച്ചുവിനെ ഒരുക്കുന്നതിനിടയില്‍ ഭാര്യ.
"അതു മതി..." ഞാന്‍ സമ്മതം മൂളി...
"ഇക്ക ആച്ചിയെ നോക്കിക്കോ... ഞാന്‍ മോളെ സ്കൂളില്‍ വിട്ടിട്ട് വരാം..." മുനീറ ധൃതിവെച്ച് പാച്ചുവിന്റെ ബാഗെടുത്ത് പുറത്തിറങ്ങി...
എനിക്കുമ്മ തന്ന് കൊണ്ട് പിറകെ പാച്ചുവും...
വാതിലില്‍ നിന്നും പത്രം എടുത്ത് ഞാന്‍ പത്രത്താളുകളിലേക്കൂളിയിട്ടു...
"ഇതുവരെ കുളിക്കാന്‍ കയറിയില്ലേ..." ഭാര്യ തിരിച്ചെത്തിയിരിക്കുന്നു...
"ദാ... ഇപ്പോ കയറാം..." അവള്‍ക്ക് പത്രം വേണമെന്നതെനിക്ക് മനസ്സിലായി...
* * * * * *
ഇനി ശ്യാമ അവതരിപ്പിക്കുന്ന രുചികരമല്ലാത്ത ഒരു രംഗം ഇവിടെ ആരംഭിക്കുന്നു...
"ആ പിന്നെ................" കുളി കഴിഞ്ഞ് പുറത്തിറങ്ങി വരുന്ന ഞാന്‍...
"................"
"................"
"................"
"ആ അത് ഞാന്‍ മാനേജ് ചെയ്തോളാം..."
"അങ്ങിനെ പറഞ്ഞാ എങ്ങനെ ശരിയാവും..."
"അത് ഞാന്‍ നോക്കിക്കോളാന്ന് പറഞ്ഞില്ലേ..."
"ആ... എന്താന്ന് വെച്ച് ചെയ്യ്..."
തലേന്നിട്ട പാന്റ്സിന്റെ പോക്കറ്റിലെ സ്ഥാവരജംഗമവസ്തുക്കള്‍ അപ്പോഴിട്ടിരിക്കുന്ന പാന്റ്സിന്റെ പോക്കറ്റിലേക്ക് മാറ്റുമ്പോള്‍ അവള്‍ക്കവകാശപ്പെട്ട ചില്ലറകള്‍ കയ്യില്‍ തടഞ്ഞു...
"അവടെവിടേങ്കിലും വെച്ചേക്ക്..." ചില്ലറ നീട്ടിയപ്പോള്‍ പത്രത്തില്‍ നിന്നും മുഖമുയര്‍ത്താതെ അവളുടെ പ്രതികരണം...
ഓഹോ... അപ്പോ ഒടക്കിലു തന്നേണ്... ഞാനാത്മഗതിച്ചു...
ഡ്രസ്സെല്ലാം മാറി അവളൊരുക്കിവെച്ച ഭക്ഷണം നിറച്ച ലാപ്ടോപ്പ് ബാഗും തൂക്കി ഞാനെണീറ്റു...
"അപ്പോ ഓകെ... ബൈ..." യാത്ര പറയാനായി ഞാന്‍ കൈ നീട്ടി...
ആര്‍ക്കെങ്ങാണ്ട് വേണ്ടി ഒരു കൈ പകുതി ഉയരുന്നത് കണ്ടു...
"ഹമ്പടി... അത്രയ്ക്കായോ..." എനിക്കരിശം വന്നു... കൈ പിന്‍വലിച്ച ഞാന്‍ അവള്‍ വായിച്ച് കൊണ്ടിരുന്ന പത്രം തട്ടിത്തെറിപ്പിച്ച് ഡോര്‍ തുറന്ന് ഓഫീസിലേക്ക് യാത്രയായി...
ഓഫീസില്‍ നിന്നും നാലഞ്ച് തവണ നടക്കാറുള്ള വിളി അന്നൊരു മിസ്സ് കാളിലൊതുക്കി ഞാന്‍...
ശ്യാമ അവതരിപ്പിക്കുന്ന രുചികരമല്ലാത്ത രംഗം ഇവിടെ തീരുന്നു...
* * * * * *
തിര്‍ച്ചെത്തുമ്പോള്‍ രാത്രി എട്ടരയായിരിക്കുന്നു. ഡോര്‍ബെല്ലടിച്ചപ്പോള്‍ പാച്ചു വന്ന് വാതില്‍ തുറന്നു...
"അസ്സലാമുഅലൈക്കും..."
"അലൈക്കുസ്സലാം..." പാച്ചു സലാം മടക്കി...
"ഉബ്ബാ..." തൊട്ടിലില്‍ നിന്നും ആച്ചി വിളിച്ചു...
ഓ... ഒടക്ക് മാറിയില്ലേ... കെട്ടിയവള്‍ രംഗത്ത് വരാതിരുന്നപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു...
കിച്ചണില്‍ നിന്നും ഒരു കള്ളച്ചിരിയോടെ മുനീറ വന്നു... അത് കണ്ട് എനിക്കും ചിരി വന്നു...
"അയ്യെഡാ... ഒരിളി കണ്ടാ..." ഒരു തള്ളും അകമ്പടിയായുണ്ടായിരുന്നു...
ഒരു പകല്‍ നീണ്ടു നിന്ന പിണക്കം അവിടെ അലിഞ്ഞുപോയി...
അവള്‍ ഡ്രസ്സൊക്കെ ചെയ്ത് പുറത്ത് പോവാനുള്ള തയ്യാറെടുപ്പിലാണ്...
"ഇതെങ്ങെട്ടാ അണിഞ്ഞൊരുങ്ങീട്ട്..."
"ഞാനിപ്പോ വരാ..."
"എങ്ങട്ടാ..."
"വഫ സെന്റര്‍ വരെ..."
"എന്തിനാ..."
"ഒരു കാര്യമുണ്ട്..." (കാര്യം എന്താന്ന് എനിക്കറിയാമെന്ന് അവള്‍ക്കും അറിയാം)
"നമുക്ക് ഒരുമിച്ച് പോവാം..."
"വേണ്ട... ഞാന്‍ തനിച്ച് പൊയ്ക്കോളാം..."
"ഒരുമിച്ച് പോവാന്നേയ്..."
"വേണ്ട... ആച്ചിമോള്‍ക്ക് പനിയുണ്ട്... അതിനേം കൊണ്ട് പോവാന്‍ പറ്റില്ല..."
"ഓകെ..."
"മോള്‍ക്ക് മരുന്ന് കൊടുക്കാന്‍ സമയമായിരിക്കുന്നു..."
"ഓകെ... മരുന്ന് ഞാന്‍ കൊടുത്തോളാം..."
തൊട്ട് നോക്കുമ്പോള്‍ ആച്ചിമോള്‍ക്ക് നല്ല പനി... വേഗം മരുന്ന് കൊടുത്തു... ഒപ്പം തുണി നനച്ച് ദേഹമൊക്കെ തുടച്ച് കൊടുത്തു... വെള്ളമെടുത്ത് തന്ന് സഹായിക്കാന്‍ പാച്ചുവും...
പത്ത് - പതിനഞ്ച് മിനിറ്റില്‍ മുനീറ തിരിച്ചെത്തി...
"കൂടുതലൊന്നും നോക്കാന്‍ നിന്നില്ല... പെട്ടെന്ന് ഇഷ്ടായത് എടുത്ത് പോന്നു..." വഫ സെന്ററിന്റെ കവര്‍ കയ്യിലേക്ക് തന്ന് അവള്‍ പറഞ്ഞു...
"ഇട്ട് നോക്കി ഇഷ്ടായില്ലെങ്കില്‍ ഇപ്പോ തന്നെ പോയി മാറ്റിക്കോ..."
"അത് നോക്കാം, മോള്‍ക്ക് പാല്‍ കൊടുത്തേ..."
കവര്‍ തുറന്ന് നോക്കുമ്പോള്‍ പാന്റ്സ്, ഷര്‍ട്ട്, ബനിയന്‍, സോക്സ്... നേരം വെളുത്താല്‍ 8-ആം വിവാഹവാര്‍ഷീകം കടന്ന് വരുന്നു... എനിക്കുള്ള അവളുടെ വിവാഹ വാര്‍ഷീക സമ്മാനം.
നല്ല സെലക്ഷന്‍... ഇട്ട് നോക്കിയപ്പോള്‍ നല്ല പാകവും. എനിക്കിഷ്ടമായതിന്റെ സന്തോഷം അവളുടെ കണ്ണുകളില്‍ കണ്ടു...
അപ്പോ പറഞ്ഞ് വന്നത് ഇങ്ങിനെയൊക്കെ ഇണങ്ങിയും പിണങ്ങിയും പിന്നേയും ഇണങ്ങിയും ഞങ്ങള്‍ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം തികയുന്നു... ഈ യാത്രയ്ക്കിടയ്ക്ക് വെച്ച് രണ്ട് മുത്തുകളെ കൂടെ ഞങ്ങളോടൊപ്പം ചേര്‍ത്തു സര്‍വ്വശക്തന്‍... എല്ലാത്തിനും അവന് സ്തുതികളര്‍പ്പിക്കുന്നു (അല്‍ ഹംദുലില്ലാഹ്)
_______________________________________________________________
ജനുവരി പതിമൂന്നിന്റെ മറ്റൊരു ഇരകളാണ് എന്റെ പ്രിയ സുഹൃത്ത് അപ്പുവും ഭാര്യ ദീപയും... :)
വിജയകരമായ പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ആ കൂട്ടുകാര്‍ക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷീകാശംസകള്‍. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...

32 അതിപ്രായങ്ങള്‍:
വീണ്ടുമൊരു ജനുവരി 13
അല്ല അറിയാന്‍ പാടില്ലാത്തതിനാല്‍ ചോദിക്കുകയാ. ആരാ ഈ ശ്യാമ?
അവരെവിടാ താമസം !! അപ്പോള്‍ എത്ര പേര്‍ക്ക് ആശംസ പറയണം?
Many Many Happy Returns of the day !!!
(for us too !!)
ഏവർക്കും ആശംസകൾ ...എട്ടിൽ നിന്ന് 80 ലേക്ക് എത്രയും പെട്ടെന്ന് എത്തട്ടെ.. :)
എല്ലാവിധ മംഗളാശംസകളും നേരുന്നു!
:)
(എന്ന്, വേറോരു എട്ട്)
ഒക്കേ മേടിച്ച് ഇട്ട് ഫോട്ടോയുമെടുത്തു... ജ്ജ് ഓക്കെന്താ കൊടുത്തേ ന്ന് എഴുതീല്ലാ ല്ലോ...
ആശംസകൾ..!!!
അപ്പൂന്റെ മക്കളുടെ പടം എവിടെ? :)
ഇരട്ട ആശംസകള്‍
എല്ലാ നന്മകളും നേരുന്നു
അയ്യെടാ.. രണ്ടും കൂടി വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു!! എന്നിട്ട് ചെലവെവിടെ.
കൈപ്പ്സ്.. ഹരി അണ്ണാ.. ശശിയേട്ടാ വിശാല്‍ സിദ്ധാര്‍ത്ഥാ..സി പി.. അനിലേ.. വിത്സാ( ഇനി എല്ലാവരുടെ പേരും വിളിച്ചു പറഞ്ഞാല്‍ ഞാന്‍ തല്ലു വാങ്ങും) എല്ലാരും ഒന്നു വന്നേ ഇവന്മാരെ അങ്ങനെ വിട്ടാന്‍ പറ്റില്ല:)
എന്നാലും ആശംസകള്‍ മറക്കണില്ലട്ടോ..
ഇനിയും ഒരു നൂറ് വര്‍ഷം ഒന്നിച്ചു തുഴയുക:)
Happy Anniversary.
രണ്ടു ഫാമിലിയ്ക്കുമുള്ള വിവാഹ വാര്‍ഷികാശംസകള്‍ ഇവിടെ ഒരിമിച്ച് നേരുന്നു.
:)
ആശംസകള്‍ നാലുപേര്‍ക്കും...
ഹ്യാപ്യാനിവേഴ്സറി!
ന്നാലും.. എട്ട് വര്‍ഷായിട്ടും ആ ശ്യാമേനെ മറക്കാന്‍ പറ്റണില്ല.. ല്ലേ?
അഗ്രജാപ്പൂ, രണ്ടു ടീംസ് ന്റെയും വാര്‍ഷികമാണല്ലേ ഇന്ന്? ആശംസകള്‍.
അപ്പൂനെ നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.... അപ്പൂന്റെ 13 ആം വാര്‍ഷികമാണല്ലേ?
അഗ്രജന്റെ എട്ടാം വാര്‍ഷികം പ്രമാണിച്ച് എനിക്ക് അടുത്തമാസം പാര്‍ട്ടി തന്നാ മതി.. ഈ മാസം വേണ്ട! (എന്തൊരു ദയ).
ഈ പോസ്റ്റില്‍ പാരവെക്കാന്‍ തീരെ മനസ്സ് വരുന്നില്ല അഗ്രൂ, കാരണം എന്റെയൊക്കെ ദാമ്പത്യം എട്ടുകൊല്ലമാവുമ്പോഴേക്ക് എട്ട് നിലയില്‍ പൊട്ടുമോന്നുള്ള ഡൌട്ടിലാണ്... കൈയ്യിലിരിപ്പ് അതാണല്ലോ..! :) :)
പിന്നെ, പാച്ചൂന്റെ ഉപ്പേം ഉമ്മേം ഇപ്പോ ആര്‍ക്കും ഈ മാസം വാര്‍ഷിക-ചിലവ് ചെയ്യേണ്ട, എല്ലാം കൂടി അടുത്തമാസം 20ന് ചിലവാക്കാം, അന്നാണല്ലോ പാച്ചൂന്റെ ഉപ്പൂപ്പാന്റെയും ഉമ്മൂമ്മാന്റെയും മുപ്പത്തിയൊന്‍പതാം വിവാഹവാര്‍ഷികം??
ഹെന്നെ സമ്മതിക്കണം.. എന്തൊരോര്‍മ്മശക്തി...
((പരസ്യം: "♪♫♪...♪ ഓര്‍മക്കും ബുദ്ധിക്കും സന്തോഷ് ബ്രഹ്മി.....! ♪♫♪...♪” -- സന്തോഷ് ബ്രഹ്മി... ഒരു സന്തോഷ് ഫാര്‍മസി ഉല്പന്നം....))
സ്നേഹപൂര്‍വ്വം.
അഭിലാഷങ്ങള്‍
:)
അപ്പുച്ചേട്ടനും ദീപക്കും വിവാഹവാര്‍ഷികദിനാശംസകള്‍ !!!
അഗ്രജന്മാഷിനും മുനീറക്കും വിവാഹവാര്‍ഷികദിനാശംസകള്‍ !!!
സര്‍വ്വൈശ്വര്യങ്ങളും കൂടി കുഞ്ഞുകുട്ടികളോടെ കൂടെ ഒത്തിരി ഒത്തിരി കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാന്‍ ആശംസകള്‍ നേരുന്നു!!!
ആ 'തമ്മില്‍ തമ്മില്‍' സിനിമയിലെ ' ഇത്തിരി നാണം... ' എന്ന പാട്ട് അങ്ങ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. :)
പ്രിയ ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്ത സ്ഥിതിക്ക് .. വിവാഹവാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ജനുവരിയിലും പാടാനായി അഗ്രൂന് ഞാനും ഒരു ഹൈലി റൊമാന്റിക്ക് ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു.
ഒരു അപേക്ഷയുണ്ട്, ദയവായി അഗ്രു പാട്ട് പാടിക്കൊടുക്കരുത്...! കടലാസില്‍ എഴുതി മുനീറച്ചേച്ചിയെ കാണിച്ചാല്‍ മതിയാകും!!
♫♫♪♪...
നീ... ജനുവരിയില്‍ വിരിയുമോ..? പ്രണയമായ് പൊഴിയുമോ?
ഹിമമഴയില്‍ നനയുമോ? മെഴുകുപോല്‍ ഉരുകുമോ...........?
ശലഭമായ് ഉയരുമോ? ശിശിരമായ് പടരുമോ.................?
നീ ജനുവരിയില്‍ വിരിയുമോ..? പ്രണയമായ് പൊഴിയുമോ????
♫♫♪♪...
അപ്പൊ ഇനി നൂറു വര്‍ഷം കൂടി 'നന്മ പീഡകള്‍ പകുത്തു വാഴുവിന്‍ '.അപ്പുവിനും അഗ്രുവിനും ശ്രീമതിമാര്‍ക്കും.
ഇടക്കു ആര്‍ട്ട് സിനിമ പോലെ സംഭാഷണമില്ലാത്ത ചില സീനുകള്‍ മാത്രം കൊടുത്തിരിക്കുന്നല്ലോ.
പിന്നെ പിണക്കമാണെങ്കിലും ഭാര്യ ഒരു ലാപ് റ്റോപ് ബാഗ് നിറച്ചും ഭക്ഷണം ഉണ്ടാക്കി തന്നയച്ചില്ലേ , അഗ്രൂ.
hearty wishes to both families..
good good good...
ennodu parannjillalle..
congrats congrats...
-sul
Agru and Appu, All the very best for the coming days dear. let God bless you with continued peace, prosperity and good health.
ഇതു ഞാൻ അറിഞ്ഞതേ ഇല്ലല്ലോ. കഷ്ടമായിപ്പോയി. രാവിലേ പറയേണ്ട ആശംസകൾ രാത്രിയെങ്കിലും നേരാൻ പറ്റിയല്ലോ. അതു മതി. ആശംസകൾ... ആശംസകൾ. അപ്പുനും, അഗ്രുനും.
നാലു പേർക്കും ആശംസകൾ...:)
ഹോള്‍ സെയിലായി എല്ലാവര്‍ക്കും ആശംസകള്‍!
എന്നാലും ഒരു ചിലവൊക്കെ ആവായിരുന്നു!:)
സസ്നേഹം,
വാഴയും കുടുംബവും
മംഗളാശംസകൾ!
(വളരെ മനൊഹരമായി, ഉള്ളിൽ തൊടും വിധം ഇതെഴുതി. അതിനു സ്പെഷൽ അഭിനന്ദനങ്ങൾ!)
അള്ളോ വരാൻ വൈകി എന്നാാലും സാരമില്ല രണ്ട് കുടുംബത്തിനും എന്റേം കുടുംബത്തിന്റേം ഒരായിരം ആശംസകൾ
ഒരു ദിവസം കഴിഞ്ഞാലും ആശംസകള്‍ എടുകില്ലേ? :)
എട്ടല്ല എണ്ണായിരമല്ലാാ... എന്ന് ഒരു മുദ്രാവാക്യമായി എന്റെ ആശംസകള്‍ അര്‍പ്പിക്കുന്നു. സസുഖം വാഴ്ക..
:)
ഇത്രയേ പാടുള്ളു ഒരു പിണക്കവും വച്ച് രാത്രി വെളുപ്പിക്കരുത്.പിന്നെ ചെറു പിണക്കങ്ങളില്ലാതെ
ഒരു രസവുമൊട്ടില്ലതാനും!
അഗ്രജന്‍ നന്നായി അവതരിപ്പിച്ചു!
അപ്പുവിനും ദീപക്കും,
അഗ്രജനും മുനീറക്കും
പിന്നെ ശ്യാമക്കും!
വിവാഹവാര്‍ഷികാശംസകള്‍!
...ഇനിയുമൊരുപാട് കാലം സന്തോഷകരമായ ദാമ്പത്യം നേരുന്നു.
നന്മകളും....
രണ്ട് കുടുംബങ്ങൾക്കും വിവാഹ വാർഷിക ആശംസകൾ........
aasamsakal ...
ശോ..വരാന്‍ വൈകി...എന്നല്ലും, ആശംസയ്ക് ഒരു കുറവും ഇല്ലാ, ട്ടോ !!!
ജീവിതത്തില്‍ എപോഴും സന്തോഷം ഉണ്ടാവട്ടെ.
അപ്പു, ബഷീര്‍, സുമേഷ്, പകല്‍കിനാവന്‍, വഴിപോക്കന്‍, ചെറുശ്ശോല, കിച്ചു, മുസ്തഫ, ശ്രീ, കുട്ടിച്ചാത്തന്‍, ഇക്കാസ്, അഭിലാഷ്, പ്രിയ, ബാബുവേട്ടന്‍, കുഞ്ഞന്‍, സുല്‍, അതുല്യേച്ചി, അങ്കിള്‍, Ignited Words, വാഴക്കോടന്‍, jayanEvoor, പുള്ളിപ്പുലി, നന്ദകുമാര്‍, മാണിക്യം ചേച്ചി, hAnLLaLaTh, ചാണക്യന്‍, ചേച്ചിപ്പെണ്ണ്, Captain... എല്ലാവര്‍ക്കും ഒത്തിരി നന്ദി... ഒരുപാടൊരുപാടു കാലം (ചുരുങ്ങിയത് ഒരു മുപ്പത് കൊല്ലമെങ്കിലും) ഇവിടെ ഇതേപോലെ ആശംസകള്‍ അര്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവട്ടെ എന്നാശംസിക്കുന്നു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ